
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പ്രതികരണമാണ് ചര്‍ച്ചയ്ക്ക് വഴിതുറന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ എന്നതില്‍ പ്രിയങ്ക സ്വയം തീരുമാനമെടുക്കട്ടെ എന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. പ്രിയങ്കതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വന്നാല്‍ അതു ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍തിരഞ്ഞെടുപ്പ്. 2017ലെ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളില്‍ 312 ഉം ബിജെപി തൂത്തുവാരി. സമാജ്വാദി പാര്‍ട്ടി 47, ബിഎസ്പി 19 എന്നിങ്ങനെ സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 7 സീറ്റില്‍ ഒതുങ്ങി.