ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്. യുഎസിലെ ന്യൂആര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് മുന്നൂറിലധികം യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യയുടെ 777-300ഇആര്‍ വിമാനമാണ്, ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് സ്വീഡനിലെ സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ന്‍ വ്യക്തമാക്കി.
വിമാനം അടിയന്തര ലാന്‍ഡിങ്ങിന് തയാറെടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്, ഒട്ടേറെ അഗ്‌നിശമന ഉപകരണങ്ങളാണ് സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ക്രമീകരിച്ചിരുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചു വരികയാണ്.