
സ്‌പേസ് ജെറ്റ് എയര്‍ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘ലത് ലഗ് ഗയേ’ എന്ന ഗാനത്തിനാണ് ഉമ ചുവടുവയ്ക്കുന്നത്. മുന്‍പും നിരവധി വിഡിയോകള്‍ ഉമ പങ്കുവച്ചിരുന്നു. മിക്കതും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഫോളവഴ്‌സുള്ള വ്യക്തിയാണ് ഉമ മീനാക്ഷി. എയര്‍ ഹോസ്റ്റസായ ഉമയുടെ ചില വിഡിയോകള്‍ മുന്‍പ് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ‘റേസ് 2’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഉമ മീനാക്ഷി ചുവടുവയ്ക്കുന്നത്. ജാക്ലിന്‍ ഫെര്‍ണാണ്ടസും സെയ്ഫ് അലി ഖാനുമാണ് ഗാനരംഗത്തില്‍ എത്തുന്നത്. ഈ ഗാനത്തിന് ചടുലമായ നൃത്തച്ചുവടുകളുമായാണ് ഉമ എത്തുന്നത്.
ഗാനത്തിലെ വരിയായ ‘മുഛേ തോ തേരി ലത് ലഗ്ജായേ, ലഗ്ജായേ’ എന്നെഴുതിയാണ് ഉമ വിഡിയോ പങ്കുവച്ചത്. പതിവു പോലെ വളരെ അനായാസേനയാണ് ഉമ ചുവടുവെപ്പ്. ഉമയുടെ ഭാവങ്ങളും ശ്രദ്ധേയമാണ്. ഒരു ദിവസം മുന്‍പ് എത്തിയ വിഡിയോ വൈറലാണ്.സോഷ്യല്‍ മീഡിയയില്‍ എത്തി ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ 1.1 ലക്ഷം പേരാണ് വിഡിയോ കണ്ടത്. നിരവധി പേര്‍ ഉമയുടെ നൃത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്തൊരു ചടുലത, അതിഗംഭീരം എന്നിങ്ങനെയാണ് വിഡിയോക്കു താഴെ പലരും കമന്റ് ചെയ്തത്.