എ.ഐ.ടി.യു.സി. പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന്

3 second read
0
0

അടൂര്‍: എ.ഐ.ടി.യു.സി. ജില്ലാ സമ്മേളനം ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ എം.വി.വിദ്യാധരന്‍ നഗര്‍(അടൂര്‍ മര്‍ത്തോമ്മ യൂത്ത് സെന്റര്‍) നടക്കും. ഏഴിന് രാവിലെ 10-ന് എ.ഐ.ടി.യു.സി.മുതിര്‍ന്ന നേതാവ് മുണ്ടപ്പള്ളി തോമസ് പതാക ഉയര്‍ത്തും. 10.15-ന് സി.പി.ഐ.കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എ.ഐ.ടി.യു.സി. ദേശീയ വര്‍ക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും.12-ന് ജില്ലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദരിക്കും. 2.30-ന് ഡയാലിസ് രാഗികള്‍ക്കുള്ള ഡയാലിസ് കിറ്റ് വിതരണം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും.

കെ.ജി. രതീഷ് കുമാര്‍ അധ്യക്ഷനാകും. 3.30 മുതല്‍ തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന പ്രതിസന്ധികളും പരിഹാരം മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കെ.എസ്. മണ്ണടി അധ്യക്ഷനാകും. കെ.രാജന്ദ്രന്‍ വിഷയം അവതരിപ്പിക്കും. എട്ടിന് രാവിലെ ഒന്‍പതിന് പൊതുചര്‍ച്ച,രണ്ടിന് പ്രമേയം അവതരിപ്പിക്കല്‍,തിരഞ്ഞെടുപ്പ്. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കരരത്‌നാകരന്‍, എ.ഐ.ടി.യു.സി. സംസ്ഥാന നേതാക്കളായ കെ.എസ്.ഇന്ദു ശേഖരന്‍ നായര്‍,കെ.പി. ശങ്കരദാസ്, മുന്‍ എം.പി.ചെങ്ങറ സുരേന്ദ്രന്‍,സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി ഡി സജി, ചെയര്‍മാര്‍ എം .മധു എന്നിവര്‍ പറഞ്ഞു.
പത്രസമ്മേളനമല്ല

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…