അടൂര്‍: കൊച്ചി നഗരത്തിലെ ADB വായ്പ ഉപയോഗിച്ചുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ വ്യവസ്ഥകള്‍ ഇടത് പക്ഷനയത്തിന് വിരുദ്ധമാണെന്ന് ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ എ ഐ ടി യു സി സംസ്ഥാന വര്‍ക്കിങ് പ്രസി ഡന്റ് എം. എം. ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഹാരാജക്കന്മാരുടെ കാലത്ത് ആരംഭിച്ച കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങശിലെയും കുടി വെളള വിതരണ പദ്ധതി ADB ലോണിനായി ബഹുരാഷ്ട്ര ജല കുത്തകയായ സോയുസിന് കൈമാറുന്നത് പ്രതിഷേധകരമാണ്. കൊച്ചി നഗരത്തിലെ കുടി വെളള വിതരണം മെച്ചപ്പെടുത്താനെന്ന പേരിലാണ് ADB വായ്പ ഉപയോഗിച്ച് കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണ പദ്ധതി ഏറ്റെടുക്കാന്‍ സോയുസ് ലക്ഷ്യമിടുന്നത്.
2511 കോടിരൂപയുടെ ADB വായ്പ ഉപയോഗിച്ച അര്‍ബന്‍ വാട്ടര്‍ സര്‍വ്വീസസ് ഇംപ്രുമെന്റ് പ്രോജക്ട് (KUWSIP) നടപ്പിലാകുന്നതിലൂടെ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ പേരില്‍ ജലവിതരണ നടത്തിപ്പ് കരാറെടു ക്കാനുള്ള തിടുക്കമാണ് നടക്കുന്നത്. കൊച്ചിയിലെ സെക്ഷന്‍ ആഫീസുകള്‍ ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറിയാലുടന്‍ സോയൂസ് കമ്പനി നിയമിക്കുന്ന ഉദ്ധ്യോഗസ്ഥര്‍ തസ്തികകളില്‍ എത്തി ചേരും.
പദ്ധതിയുടെ പ്രഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ റവന്യൂ കളക്ഷന്‍ ഒഴികെ 223 ജീവനക്കാരെ കമ്പനിക്ക്” നിയമിക്കാം. സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരെയും മാറ്റും. കുടിവെള്ളത്തിന്റെ വില ക്രമാതീതമായി ഉയരും ഫെബ്രുവരി 22,23,24 തീയതികളില്‍ അടൂരില്‍ നടന്നക്കുന്ന ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്പോയിസ് യൂണിയന്‍ (എ ഐ ടി യു സി) 14-ാം സംസ്ഥാന സമ്മേളനം ഈ പ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും തുടര്‍ പ്രക്ഷോപണ – പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമെന്നും എം എം ജോര്‍ജ് പറഞ്ഞു.