കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടം പൊയിലിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പാര്ക്കിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
പഞ്ചായത്തില്‍നിന്ന് പാര്‍ക്കിനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.