‘എന്റെ ഹൃദയം ഇപ്പോഴും മാലദ്വീപില്‍ തന്നെ’അപര്‍ണ ദാസ്

9 second read
0
0

സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ കടന്നുവന്ന പുതുമുഖ നടിയാണ് അപര്‍ണ ദാസ്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപര്‍ണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം ‘മനോഹരം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.

കൂടാതെ, പ്രിയന്‍ ഓട്ടത്തിലാണ്, ദൃഷ്ടി എന്നിവയും വിജയ്‌ക്കൊപ്പം തമിഴ് ചിത്രം ബീസ്റ്റ് എന്നിവയിലും അപര്‍ണ പ്രത്യക്ഷപ്പെട്ടു. സിനിമാ തിരക്കുകളില്‍ നിന്നും മാറി ഇപ്പോഴിതാ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. മനോഹരമായ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എന്റെ ഹൃദയം ഇപ്പോഴും മാലദ്വീപില്‍ തന്നെയാണെന്നും പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ അപര്‍ണ കുറിച്ചിട്ടുണ്ട്.

നീല നിറമുള്ള ഉടുപ്പണിഞ്ഞ്, റിസോര്‍ട്ടില്‍ നിന്നും എടുത്തിട്ടുള്ള ചിത്രങ്ങളാണ് അപര്‍ണ പോസ്റ്റ് ചെയ്തിട്ടുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സെലബ്രിറ്റികളുടെ കുത്തൊഴുക്കിനു സാക്ഷ്യം വഹിക്കുകയാണ് മാലദ്വീപ്.

 

Load More Related Articles
Load More By Editor
Load More In Showbiz

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…