അനന്ത്‌നാഗ് ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷാസേന ആറ് ഭീകരരെ വധിച്ചു

30 second read
0
0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷാസേന ആറ് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ നൗഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

ഭീകരര്‍ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നു കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ പറഞ്ഞു. നാലു ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നു കശ്മീര്‍ പൊലീസിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചു വരികയാണ്.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…