മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യന്‍ സൈന്യം. ഇനി ശ്രദ്ധ റഷ്യ പിന്തുണയ്ക്കുന്ന വിമതരുടെ കൈവശമുള്ള ഡോണ്‍ ബാസിലാകുമെന്നാണ് വിശദീകരണം.
”ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. യുക്രെയ്ന്‍ സൈന്യത്തിന്റെ സായുധശേഷി ഏറെ കുറയ്ക്കാനായി. ഡോണ്‍ ബാസിന്റെ വിമോചനം എന്ന പ്രധാന ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇത് സഹായകമാകും.” – റഷ്യന്‍ സേനയുടെ ഡപ്യൂട്ടി ചീഫ് സെര്‍ഗെയ് റുഡ്‌സ്‌കോയ് ഇങ്ങനെ പറഞ്ഞതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
യുദ്ധം തുടങ്ങി ഒരു മാസവും രണ്ടു ദിവസവും പിന്നിട്ടപ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം മുഖം രക്ഷിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. മരിയുപോള്‍ അടക്കമുളള പ്രധാന നഗരങ്ങളില്‍ ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്തിനു ശേഷവും പൂര്‍ണ ആധിപത്യം നേടാന്‍ റഷ്യയ്ക്ക് ആയിരുന്നില്ല. ഇതാകാം പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് സൈനിക തന്ത്രം മാറ്റാന്‍ റഷ്യയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.