ന്യൂഡല്‍ഹി: 2022 ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിനും യുപിയിലെ സാഹിത്യകാരന്‍ രാധേശ്യാം ഖേംകെയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭാ അത്രേയും (കലാരംഗം) പത്മവിഭൂഷണ്‍ നേടി.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. കോവാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് മേധാവിമാരായ ദമ്പതികള്‍ കൃഷ്ണ എല്ല-സുചിത്ര എല്ല, കോവിഷീല്‍ഡ് വാക്‌സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ സൈറസ് പൂനാവാല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചെ, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍, മൂന്നു വട്ടം പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ദേവേന്ദ്ര ജാജരിയ തുടങ്ങി 21 പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്.