വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

0 second read
0
0

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കോവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം പോലുളള ആശയങ്ങള്‍ നിലനില്ക്കാനും വലിയ അളവില്‍ തുടര്‍ന്നു പോകാനുമാണ് സാധ്യത. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി തൊഴിലെടുക്കുക എന്ന സാധ്യത നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം എന്ന ആശയവും സ്വീകാര്യമാവുകയാണ്. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കിവെക്കും. ധനമന്ത്രി പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…