തിരുവനന്തപുരം: 64,352 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ പ്രാരംഭവിഹിതം 100 കോടി. ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി അനുവദിച്ചു. മാലിന്യ സംസ്‌കരണത്തിന് പഞ്ചവല്‍സരപദ്ധതി. റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടിയും ബജറ്റില്‍ വകയിരുത്തി.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കും.
ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ സ്ഥാപിക്കും.