മത ഭീകരവാദികള്‍ ആരാധനാലയങ്ങള്‍ കൊലപാതകം ആസൂത്രണം ചെയ്യാനുളള താവളമാക്കുന്നു: കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്ന് കെ. സുരേന്ദ്രന്‍

0 second read
0
0

അടൂര്‍: മത ഭീകരവാദികള്‍ ആരാധനാലയങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യാനുള്ള ഇടമാക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ ആസൂത്രണം ചെയ്തതത് മുസ്ലീം പള്ളി
കേന്ദ്രീകരിച്ചായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇന്നലെകളില്‍ കാശ്മീരില്‍ നടന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്. കേരളം എങ്ങോട്ടു പോകുന്നു എന്നതിന്റെ സൂചനയാണിത്. കേരളത്തിലെ ധാരാളം ആരാധനാലയങ്ങള്‍ മതഭീകരവാദികളുടെ നിയന്ത്രണത്തിലാണ്.

ഇത്തരത്തില്‍ മനുഷ്യക്കുരുതി ആസൂത്രണം ചെയ്തത് ഒരു ഹൈന്ദവ ദേവാലയത്തിലോ ക്രൈസ്തവ ദേവാലയത്തിലോ ആയിരുന്നെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം മാധ്യമങ്ങളിലുടെ ഉറഞ്ഞു തുള്ളിയേനേ. ഇപ്പോള്‍ എല്ലാവരും മൗനം പാലിക്കുകയാണ്. ജന്മുകാശ്മീരിലും ഭീകരവാദികള്‍ ആരാധനാലയങ്ങളിലാണ് കേന്ദ്രീകരിച്ചത്. മത തീവ്രവാദികള്‍ ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുമ്പോള്‍ മതേതര നേതാക്കള്‍ അപലപിക്കാന്‍ പോലും തയാറാകാത്തത് എന്താണ്?

ആരെയാണവര്‍ ഭയപ്പെടുന്നത്? മുസ്ലിം തീവ്രവാദികളെ സഹായിക്കുന്ന നിലപടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളം അതിവേഗം തീവവാദികളുടെ ശക്തികേന്ദ്രമായി മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…