പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രന്‍

0 second read
0
0

കോഴിക്കോട്: സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കോവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കാസര്‍കോട് കലക്ടര്‍ക്ക് 3 മണിക്കൂറിനിടെ പിന്‍വലിക്കേണ്ടി വന്നതിനു പിന്നില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും. ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റി സമ്മേളനങ്ങള്‍ മാറ്റിവയ്ക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പൊതുപരിപാടികള്‍ മാറ്റിവച്ചപ്പോള്‍ നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.

ടിപിആര്‍ 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേര്‍ മൂന്നു ദിവസം ശീതികരിച്ച ഹാളില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…