ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയെ കര്ഷകന് പൊതുവേദിയില്‍ കയറി തല്ലുന്ന വിഡിയോ പങ്കിട്ട് കോണ്‍ഗ്രസും സമാജവാദി പാര്‍ട്ടിയും. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയതെന്ന് വിഡിയോ പങ്കിട്ട് പ്രതിപക്ഷ പാര്ട്ടിക്കാര് ആരോപിച്ചു.
ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുകയായിരുന്നു എംഎല്‍എ. ഈ സമയം വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികന് എംഎല്‍എയെ കൈവീശി തല്ലുകയായിരുന്നു. വിഡിയോയില്‍ ഇത് വ്യക്തമാണ്.
ഇയാള്‍ ഒരു കര്‍ഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജവാദി പാര്‍ട്ടി പറയുന്നു. യോഗി സര്‍ക്കാരിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
उन्नाव सदर से भाजपा विधायक पंकज गुप्ता को आयोजित जनसभा में किसान नेता ने सार्वजनिक रूप से मंच पर ही थप्पड़ जड़ दिया ,
किसान द्वारा मारा गया ये थप्पड़ भाजपा विधायक को नहीं बल्कि यूपी की भाजपा शासित आदित्यनाथ सरकार की कुनीतियों ,कुशासन और तानाशाही के मुंह पर जड़ा गया थप्पड़ है! pic.twitter.com/PSa3DK214p
— SamajwadiPartyMediaCell (@MediaCellSP) January 7, 2022