അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിയില്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് പതിനൊന്ന് പാകിസ്താന്‍ ബോട്ടുകള്‍ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകള്‍ പിടികൂടിയത്. ചതുപ്പ് നിലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികള്‍ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററില്‍ ബിഎസ്എഫ് തിരച്ചില്‍ ശക്തമാക്കി.
ഗുജറാത്തിലെ കച്ച് മേഖലയില്‍ പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള തിരച്ചില്‍ നടത്തിയത്. ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികള്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.