ഇന്ത്യന്‍ ടൂര്‍ പുസ്തക സീരീസുമായി അടൂര്‍ തെങ്ങുംതാര സ്വദേശി

0 second read
0
0

അടൂര്‍: ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്‍സ് സങ്കേതങ്ങളുടെ സഹായത്തോടെ യുവ എഴുത്തുകാരന്‍ അജി മാത്യു കോളൂത്ര തയ്യാറാക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടൂര്‍ എന്ന പുസ്തക സീരീസിലെ ആദ്യത്തെ പത്ത് പുസ്തകങ്ങള്‍ പൂര്‍ത്തിയായി. ഡല്‍ഹിയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ അക്കൊണ്ട്‌സ് ഓഫീസറായി സേവനമനുഷ്ടിക്കുന്ന അടൂര്‍ തെങ്ങും താര സ്വദേശിയായ അജി മാത്യു 2023 ആഗസ്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ ടൂര്‍ സീരീസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസം കേന്ദ്രങ്ങളെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഈ സീരിസിന്റെ ലക്ഷ്യം. ഇരുപത്തിയഞ്ച് പുസ്തകങ്ങളാണ് ഈ സീരിസിന്റെ ഭാഗമായി ആസൂത്രണം ചെയ്യ്തിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം പുസ്തകങ്ങളും വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്കും ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ക്ക് ഓരോ പുസ്തകം എന്ന നിലക്കുമാണ് പുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്‍സിന്റെ സഹായത്തോടെ ഇംഗ്ലീഷിലാണ് എഴുത്ത്.

നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പൂര്‍ത്തിയായി. പത്ത് പുസ്തകങ്ങളായി ഇതുവരെ 6259 ടൂറിസം കേന്ദ്രങ്ങളും 965 പ്രാദേശീക ആഘോഷങ്ങളും അഞ്ഞൂറോളം വ്യത്യസ്തമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും അടയാളപ്പെടുത്താന്‍ ഈ സീരിസിന് കഴിഞ്ഞിട്ടുണ്ട്. ടൂറിസം മാപ്പില്‍ ഇന്ത്യയുടെ പുതിയ മുഖം അടയാളപ്പെടുത്താന്‍ ഈ പുസ്തക സീരീസ് പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്ന് അജി മാത്യു കോളൂത്ര പറയുന്നു.. ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സാഹിത്യ പരിശ്രമമാണ് ഗ്രേറ്റ് ഇന്ത്യന്‍ ടൂര്‍ എന്നും എഴുത്തുകാരന്‍ പറയുന്നു. . ആമസോണ്‍ വഴി ലോകമെമ്പാടും ഈ പുസ്തകങ്ങള്‍ ലഭ്യമാണ്. അജി മാത്യു പന്തളം എന്‍. എസ്. എസ് കോളേജിലെ മുന്‍ ചെയര്‍മാനും പുരോഗമന കലാസാഹിത്യ സംഘം അടൂര്‍ ഏരിയാ മുന്‍ പ്രസിഡന്റുമാണ്. ഭാര്യ ഷാന്റി തോമസ് എന്‍. എഫ്. പി. ഇ സംസ്ഥാന വനിതാ കമ്മിറ്റി അംഗമാണ്. നിര്‍ഭയ, ആദിഷ് എന്നിവരാണ് മക്കള്‍.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…