രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചപ്പോഴും ബിഎസ്എന്‍എല്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. എന്നാല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങി കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ പ്ലാനില്‍ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയുമാണ് നല്‍കുന്നത്. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളില്‍ കേവലം 28 ദിവസമാണ് കാലാവധി
ബിഎസ്എന്‍എലിന്റെ 94 രൂപ പ്ലാനില്‍ 75 ദിവസത്തേക്കാണ് 3 ജിബി സൗജന്യ ഡേറ്റ നല്‍കുന്നത്. ഏത് നെറ്റ്വര്‍ക്കിലേക്കും വിളിക്കാവുന്ന 100 മിനിറ്റുകളും ഇതോടൊപ്പം ലഭിക്കും. 60 ദിവസത്തേക്ക് ബിഎസ്എന്‍എല്ലിന്റെ ഡിഫോള്‍ട്ട് ട്യൂണുകളും ഉപയോഗിക്കാം. സൗജന്യ കോളുകള്‍ക്ക് മിനിറ്റിന് 30 പൈസയാണ് ഈടാക്കുന്നത്.
90 ദിവസത്തെ കാലാവധി നല്‍കുന്ന 88 രൂപയുടെ വോയ്സ് വൗച്ചറും 90 ദിവസത്തെ കാലാവധി നല്‍കുന്ന 209 രൂപയുടെ കോംബോ വോയ്സ് വൗച്ചറും ബിഎസ്എന്‍എല്ലിന്റെ ലിസ്റ്റിലുണ്ട്. 198 രൂപയുടെ പ്ലാനിന് 50 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ 2 ജിബി പ്രതിദിന ഡേറ്റയും ഉപയോഗിക്കാം. 2ജിബി പരിധി കഴിഞ്ഞാല്‍ വേഗം 40 കെബിപിഎസായി കുറയും. 90 ദിവസത്തെ കാലാവധി നല്‍കുന്ന 209 രൂപയും മറ്റൊരു പ്ലാനും ബിഎസ്എന്‍എല്ലിനുണ്ട്.
ബിഎസ്എന്‍എലിന് 97, 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്. 97 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 2 ജിബി പ്രതിദിന ഡേറ്റയും 18 ദിവസത്തെ കാലാവധിയും ലോക്ധൂണ്‍ ഉള്ളടക്കത്തിലേക്ക് ആക്‌സസും നല്‍കുന്നു. ഇന്ത്യയില്‍ എവിടെയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ചെയ്യാം. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ നല്‍കുന്നു. 22 ദിവസമാണ് കാലാവധി. 50 ദിവസത്തെ വാലിഡിറ്റിയുള്ള 75 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. ഇത് 2 ജിബി ഡേറ്റ, 100 മിനിറ്റ് വോയ്സ് കോളുകള്‍, 50 ദിവസത്തേക്ക് സൗജന്യ റിങ്‌ടോണുകള്‍ എന്നിവയും ഓഫര്‍ ചെയ്യുന്നു.