പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് സര്‍ക്കാര്‍

0 second read
0
0

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനു തൊട്ടുമുന്‍പ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറല്‍ (എജി) ആണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയത്.

വിഷയത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കോടതി, കെഎസ്ആര്‍ടിസിയെ തൊട്ടുകളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടില്‍ നിയമമുണ്ട്. നിയമത്തില്‍ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…