സിസ്റ്റര്‍ അഭയ കേസ് എന്നും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തമാണ്. പ്രതികള്‍ക്ക് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അഭയ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അഭയയെ കോടാലികൊണ്ട് തലയ്ക്കടിച്ചത് സിസ്റ്റര്‍ സെഫി തന്നെയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അഭയ കൊല ചെയ്യപ്പെട്ട അന്ന് രാത്രി സെഫിയും ഫാദര്‍ കോട്ടൂരും ജോസ് പുതൃക്കയിലും ഒരു മുറിയില്‍ ഉണ്ടായിരുന്നുേെവന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു കന്യാസ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍ പുരയ്ക്കല്‍.