പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിയക്ക് ഏഴു വര്‍ഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ( പ്രിന്‍സിപ്പല്‍ പോക്സോ കോടതി ),ജഡ്ജി ജയകുമാര്‍ ജോണ്‍, തണ്ണിത്തോട് തൂമ്പാക്കുളം തൈപ്പറമ്പില്‍ പ്രകാശി (43)നെയാണ് ശിക്ഷിച്ചത്. കുറ്റകൃത്യം നടന്ന് കൃത്യം എട്ടാം മാസത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ശിക്ഷ പ്രത്യേകം അനുഭവിക്കണം. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വര്‍ഷവും 40000 രൂപയും, ഐ പി സി 457 പ്രകാരം 3 വര്‍ഷവും 25000 രൂപയും കഠിന തടവും പിഴയും ശിക്ഷിച്ച് ഉത്തരവായത് പിഴയടച്ചില്ലെങ്കില്‍ 5 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി, ലൈംഗിക അതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ് ഐ ആയിരുന്ന ആര്‍ മനോജ്കുമാര്‍ ആണ് കേസ് എടുത്തതും തുടര്‍ന്ന് അന്വേഷണം നടത്തി ജനുവരി 27 ന് കുറ്റപത്രം സമര്‍പ്പിച്ചതും. എഎസ്ഐ ദിലീപ്ഖാനും കേസിന്റെ അന്വേഷണത്തില്‍ പങ്കെടുത്തു.
സംഭവദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്സണ്‍ മാത്യൂസ് ഹാജരായി.