
തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡു ചെയ്ത നടപടി പിന്‍വലിക്കാന്‍ നീക്കം. പുനഃപരിശോധനയ്ക്കായി ചീഫ് സെക്രട്ടറി വി.പി.ജോയ് ചെര്‍മാനായി സമിതി രൂപീകരിച്ചു.
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവരാണു സമിതി അംഗങ്ങള്‍. ലക്ഷ്മണിനെ പ്രതി ചേര്‍ക്കാന്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മോന്‍സന്‍ ബന്ധത്തിന്റെ പേരില്‍ രണ്ടുമാസം മുന്‍പാണ് ലക്ഷ്മണിനെ സസ്‌പെന്‍ഡു ചെയ്തത്.