പത്തനംതിട്ട: ആരോപണ വിധേയനായ ജിയോളജിസ്റ്റിന്റെ അനധികൃത സമ്പാദ്യം തേടിച്ചെന്ന വിജിലന്‍സ് കണ്ടെത്തിയത് ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജിയോളജിസ്റ്റ് ദമ്പതികളെ സസ്പെന്‍ഡ് ചെയ്തു.
നിലവില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്‌ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്. ശ്രീജിത്ത്, വകുപ്പിന്റെ ആസ്ഥാനത്ത് ജിയോളജിസ്റ്റ് ആയ ഭാര്യ എസ്.ആര്‍. ഗീത എന്നിവരെയാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അേന്വഷണം. അന്വേഷണത്തിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധനയ്ക്ക് വന്നു. 2014 മെയ് ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള സാമ്പത്തിക ഇടപാടുകളാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.