തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാന്‍ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു.
ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന്‍ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ ഓഫിസില്‍ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.