പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന്

0 second read
0
0

തിരുവനന്തപുരം: പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസില്‍ പല തവണ ഗ്രീഷ്മ സ്ലോ പോയ്‌സന്‍ ചേര്‍ത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

”നല്ല ആരോഗ്യമുള്ള ശരീരമാണ് അവന്റേത്. നല്ല പ്രതിരോധശേഷിയുമുണ്ട്. പക്ഷേ മൂന്നു മാസത്തിനിടെ പലവട്ടം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായി അവന്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവളുടെ കയ്യില്‍ ജൂസിന്റെ കുപ്പിയുണ്ടായിരുന്നു. വീട്ടില്‍വച്ച് വിഷം കലര്‍ത്തിയ ജൂസ് അവള്‍ കയ്യില്‍ കൊണ്ടു നടക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകനെ സെപ്റ്റംബര്‍ അവസാനം ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നീട് മരുന്നു കഴിച്ചപ്പോള്‍ അതു ശരിയായി.’ – അമ്മ പറഞ്ഞു.

”മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയതോടെ ഇരുവരും കുറച്ചുകാലം അകന്നു കഴിഞ്ഞിരുന്നു. പിന്നീട് ഗ്രീഷ്മ വീണ്ടും സന്ദേശങ്ങള്‍ അയയ്ക്കാനും വിളിക്കാനും തുടങ്ങി. രണ്ടാം തവണ ഇവര്‍ അടുത്തതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മകന് അനുഭവപ്പെട്ടു തുടങ്ങിയത്’ – അമ്മ വിശദീകരിച്ചു.

”ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചു പോകുമെന്ന ജാതകദോഷം ഉണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു. ഒക്ടോബറിനു ശേഷമേ ഭര്‍ത്താവുമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ജാതകത്തില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫെബ്രുവരിയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്‍പ് ഷാരോണുമായി കല്യാണം കഴിഞ്ഞു എന്ന് കണക്കിലെടുത്ത് അവനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വീട്ടില്‍വച്ച് വിവാഹം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്’ – ഷാരോണിന്റെ മാതാവ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…