അവിഹിതം പൊക്കിയ കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച് ഇന്‍സ്‌പെക്ടര്‍

0 second read
0
0

ഹൈദരാബാദ്: അവിഹിതം പൊക്കിയ കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച് ഇന്‍സ്‌പെക്ടര്‍. ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൗത്ത് സോണിലെ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന രാജുവാണ് ഇയാളുടെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനെയും നാഗാര്‍ജുന നായിഡുവിനെയും മര്‍ദിച്ചത്.

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് രാജുവിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വനസ്ഥലിപുരം പൊലീസ്, സാഗര്‍ കോംപ്ലക്‌സിനുള്ളില്‍ രാജുവിനെ മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി. ചോദ്യം ചെയ്തിനു പിന്നാലെ പ്രകോപിതനായ രാജു, കോണ്‍സ്റ്റബിള്‍മാരെ ആക്രമിക്കുകയായിരുന്നു. ഒരു കോണ്‍സ്റ്റബിളിന്റെ മൂക്ക് ഇടിച്ചു പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാളെ അറസ്റ്റ് ചെയ്തു

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…