
അടൂര്‍ :അടൂര്‍ ദേവീ സ്‌കാനില്‍ എം. ആര്‍. ഐ. സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മറഞ്ഞുനിന്ന് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. സ്‌കാനിംഗ് ജീവനക്കാരന്‍ അറസ്റ്റില്‍ . അടൂര്‍ ഗവ. ആശുപത്രിയ്ക്ക് സമീപമായി അടുത്തിടെ ആരംഭിച്ച ദേവി സ്‌കാനിംഗ് സെന്ററില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. സ്‌കാനിംഗിനിടയില്‍ വസ്ത്രം മാറിയപ്പോള്‍ സംശയംതോന്നിയ യുവതി അടൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നത്രെ!. തുടര്‍ന്ന് പോലീസെത്തി സി. സി. ടീ വി പരിശോധനയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് സ്‌കാന്‍ ജീവനക്കാരന്‍ കടയ്ക്കല്‍ ചിതറ സ്വദേശി
അംജിത്ത് (24) നെയാണ് കസ്റ്റഡിയിലെടുത്തത്. യെയാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയ്ക്ക് സമീപമായതിനാല്‍ പതിവായി അനേകം സ്ത്രീകളാണ് ഇവിടെ സ്‌കാനിംഗിന് വന്നുകൊണ്ടിരുന്നത്. മാധ്യമങ്ങക്ക് വാര്‍ത്ത ചോരാതിരിക്കാനുള്ള ശ്രമത്തിലാണ് സ്‌കാനിംഗ് സെന്റെര്‍ ഉടമ.