നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ‘സത്യം’ തുറന്നു പറയാന്‍ തയാറാണെന്ന്

0 second read
0
0

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ‘സത്യം’ തുറന്നു പറയാന്‍ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിച്ചു. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിട്ടില്ല. നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സാഗര്‍ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിക്കുന്നുണ്ട്.

ദിലീപ് നിര്‍മിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണു ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടില്‍ വച്ചു തന്റെ സാന്നിധ്യത്തിലാണു ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ ദിലീപിനു കൈമാറിയതെന്നും അതു കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തിയ കേസായതിനാല്‍ അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…