ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഹോം ഗാര്‍ഡിനെയും പോലീസിനെയും മര്‍ദ്ദിക്കുകയും കത്രിക എടുത്ത് ആക്രമിക്കാനും ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍.
കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി ഭാഗത്ത് പെരുമ്പനച്ചി പാണാട്ടില്‍ വീട്ടില്‍ ബിപിന്‍ (23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയില്‍ ജോണ്‍സണ്‍ (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ അഖില്‍ ബാബു (24), കാവുംഭാഗം പെരുന്തുരുത്തി താഴ്ച്ചത്തറയില്‍ അജു പോള്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
അജു പോളിന്റെ മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങിന് പൂമല ചെട്ടിയാംമോടിയില്‍ എത്തിയ കൂട്ടുകാരായ ബിപിനും ജോണ്‍സണും മരണവീട്ടില്‍ വച്ച് പരസ്പരം നടത്തിയ അടിപിടിയില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.
ഇവരുടെ ശരീരത്തിലെ പരിക്കുകള്‍ നോക്കുന്നതിനിടയില്‍ വിവരം പോലീസില്‍ അറിയക്കരുത് എന്ന് ആവശ്യപ്പെട്ട് തര്‍ക്കിക്കുകയും അസഭ്യം വിളിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ജീവനക്കാരെയും പോലീസുകാരേയും അസഭ്യം വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പിന്നീട് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്രസിംഗ് റൂമില്‍ നിന്നും ബിപിന്‍ കത്രികയെടുത്ത് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും നേര്‍ക്ക് വീശുകയായിരുന്നു.
വിവരമറിഞ്ഞ് സ്റ്റേഷനില്‍ നിന്നെത്തിയ കൂടുതല്‍ പോലീസുകാര്‍ ഇവരെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രിക്കും എതിരായ അതിക്രമങ്ങള്‍ നടത്തിയതിനും ആശുപത്രി ജീവനക്കാര്‍ക്കെതിരെ വധശ്രമം നടത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എസ്.എച്ച്.ഒ. എ.സി വിപിന്‍, എസ്.ഐമാരായ വി.എസ് ശ്രീജിത്ത്, ശ്രീകുമാര്‍, ജി.ആര്‍ ഗോപാലകൃഷ്ണന്‍, സിപിഒമാരായ മനോജ്, അഷറഫ്, ജിജോ സാം, സൂരജ് കിരണ്‍, രാഹുല്‍ എന്നിവരുടെ സംഘമാണ് പ്രതികളെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തത്.