‘രാത്രി 2 മണിയോടെ ഒരാള്‍ പെണ്‍കുട്ടിയുമായി പോകുന്നത് കണ്ടു’ പ്രദേശവാസി

2 second read
0
0

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി പ്രദേശവാസി. പുലര്‍ച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനല്‍ തുറന്നപ്പോള്‍ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടര്‍ന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി

പ്രദേശവാസിയുടെ വാക്കുകള്‍ ഇങ്ങനെ: ”രണ്ടേകാലിന് എഴുന്നേറ്റു ജനല്‍ തുറന്നപ്പോള്‍ ഒരു നിലവിളി കേട്ടു. നോക്കുമ്പോള്‍ വീട്ടില്‍ നിന്ന് അല്‍പം മാറി ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നതു കണ്ടു. അടുത്ത വീടുകളിലെ കുട്ടികളൊന്നും അല്ലെന്നു അപ്പോള്‍ തന്നെ മനസ്സിലായി. തുടര്‍ന്ന് അടുത്തുള്ളവരെ എല്ലാം വിളിച്ച് പരിശോധിച്ചു. മഴയുടെ ശബ്ദത്തില്‍ ഒന്നും വ്യക്തമായിരുന്നില്ല. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു കുട്ടി ഓടി വരുന്നു. കുട്ടിയുടെ ശരീരത്തില്‍ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം 9 വയസ്സുള്ള കുട്ടിയാണ്. ഞാനും കൂടെയുള്ള രണ്ടു പേരും കൂടി കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലേക്കു പോയി. പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. പൊലീസ് എത്തി അപ്പോള്‍ തന്നെ കുട്ടിയെ മെഡിക്കല്‍കോളജിലേക്കു കൊണ്ടു പോയി.”- പ്രദേശവാസി വ്യക്തമാക്കി.

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…