കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയടക്കം രണ്ടു പേര്‍ പിടിയില്‍

0 second read
0
0

കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറില്‍ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയടക്കം രണ്ടു പേര്‍ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശേരി സ്വദേശിനി വര്‍ഷ എന്നിവരാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്. ഒരാള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്നു മൊഴി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയില്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. ഇരുമ്പനത്ത് എത്തിയോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ നടത്തിയ നീക്കം ലഹരിസംഘത്തിന് വിനയായി. കാര്‍ ഷോറൂമിലേക്കാണ് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. കാറില്‍ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊച്ചിയിലെ ലഹരിമാഫിയക്കായി വര്‍ഷയാണ് ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ വര്‍ഷ ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത് എത്തിയത്. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാന്‍ വരുന്നതിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതല്‍ പേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു. നേരത്തെയും സംഘം സമാനമായ രീതിയില്‍ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹില്‍പാലസ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…