ലൈംഗികാതിക്രമം പ്രതിയുടെ മുക്കിടിച്ച് പൊളിച്ചു :നെല്ലിമുകളില്‍ കൊച്ചിന്റെ അമ്മയ്ക്കും എതിരേ കേസ്

0 second read
0
0

അടൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടുകയും ചോദ്യം ചെയ്ത മാതാവിനെ ഉപദ്രവിക്കുകയും ചെയ്ത വയോധികന്‍ അറസ്റ്റില്‍. പ്രതിയുടെ മൂക്കിടിച്ച് തകര്‍ത്ത കുട്ടിയുടെ മാതാവിനെതിരേയും കേസ്. മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണ പിള്ള(59)യെ ആണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലിമുകള്‍ ജങ്ഷനില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. തെങ്ങമത്തെ സ്‌കുളില്‍ നിന്നും സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ പതിനേഴുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.

നെല്ലിമുകള്‍ ജങ്ഷനില്‍ ബസ് ഇറങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി മാതാവിനെ വിളിച്ച് തന്നെ വയോധികന്‍ ഉപദ്രവിച്ച വിവരം പറഞ്ഞു. പെട്ടെന്ന് സ്ഥലത്ത് വന്ന മാതാവ് തൊട്ടടുത്ത കടയില്‍ നിന്ന രാധാകൃഷ്ണപിളളയോട് കാര്യം ചോദിച്ചു. ഇയാള്‍ മാതാവിനെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച മാതാവ് ഇയാളുടെ മൂക്കിന് ഇടിക്കുകയായിരുന്നു. പിള്ളയുടെ മൂക്കിന്റെ പാലം തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തു വന്ന ഏനാത്ത് പോലീസ് പിള്ളയെ കസ്റ്റഡിയില്‍ എടുത്തു ചികില്‍സ നല്‍കിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മാതാവിനെതിരേ പിള്ളയെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…