അടൂര്‍: ട്യൂഷന് വന്ന ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 26 വര്‍ഷം തടവു ശിക്ഷ അനുഭവിക്കാനും 1.20 ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ച് പോക്സോ കോടതി. പന്തളം മുട്ടാര്‍ കരിക്കാവില്‍ കൂട്ടുവാളക്കുഴി പടിഞ്ഞാറ്റതില്‍ വീട്ടില്‍ കെ. സോമനെ (58)നെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത് ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ വി. വിനുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി. പിഴ അടയ്ക്കാത്ത പക്ഷം ആറു മാസവും 20 ദിവസവും അധിക തടവ് അനുഭവിക്കണം.