
പ്രാദേശിക ലേഖകന്‍
പത്തനംതിട്ട : പരാതിക്കാരനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മെഴുവേലി വില്ലേജ് ഓഫീസിലെ മുന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സണ്ണി മോന് ഏഴു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി.എന്‍ക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ് ) എം.വി രാജകുമാരയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.
മെഴുവേലി സ്വദേശിയായ പരാതിക്കാരന്റെ അച്ചന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങവേ 2014 ല്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
അതേ സമയം പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്
സണ്ണി മോന്‍. കിടങ്ങന്നൂര്‍ മണ്ഡലം ജന: സെക്രട്ടറിയായ സണ്ണി 16-ാം വാര്‍സ് പ്രസിഡന്റ് കൂടിയാണ്. അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലെല്ലാം സണ്ണി മോന്‍ സജീവ സാനിധ്യവുമായിരുന്നു.