കൊച്ചി: ഡിവൈഎഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളില്‍വച്ച് പീഡിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീകാന്തിനെതിരെ വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെ തുടര്‍ച്ചയായി രണ്ടു തവണ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇയാളുടെ സുഹൃത്തായിരുന്ന യുവതി സ്വന്തം ഫെയ്സ്ബുക് പേജിലും പീഡനവിവരം പങ്കുവച്ചു. ഇതിനു പിന്നാലെ യുവതി നേരിട്ടു പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായത് എന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജന്മദിനാഘോഷത്തിന്റെ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആലുവയിലെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു. കരഞ്ഞു പറഞ്ഞിട്ടുപോലും വെറുതെ വിടാതെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.