ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാല്‍ പൊലീസ്. ഭോപ്പാലിലെ ഷിംല ഹില്‍സ് പൊലീസാണ് കേസ് രേഖപ്പെടുത്തിയത്. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ്.
നടിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്യും. പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നേടാന്‍ സാധിക്കും. എന്നാല്‍ കോടതിയില്‍നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കുമെന്ന് കൊട്വാലി എസിപി ബിട്ടു ശര്‍മ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു. നടിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴി വച്ചിരുന്നു. സോനു പ്രജാപതി എന്ന ഭോപ്പാല്‍ നിവാസിയാണ് പരാതി നല്‍കിയത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയത്.