പട്‌ന: കാലിത്തീറ്റ കുംഭകോണത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെയുള്ള അഞ്ചാമത്തേയും അവസാനത്തേയുമായ ഡൊറാന്‍ഡ കേസില്‍ ഫെബ്രുവരി 15നു സിബിഐ പ്രത്യേക കോടതി വിധി പറയും. ഡൊറാന്‍ഡയിലെ ട്രഷറി മുഖേന 139 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്നതാണ് കേസ്. കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ഏറ്റവും കൂടിയ തുകയുടേതാണിത്.
അവസാന കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 15നു വിധി പറയാനായി മാറ്റി വച്ചത്. വിധി ദിനത്തില്‍ ലാലു ഉള്‍പ്പെടെയുള്ള പ്രതികളെല്ലാം കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനകം വിധി പറഞ്ഞ നാലു കേസുകളിലായി ലാലുവിനു 14 വര്‍ഷത്തെ തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. നാലു കേസുകളിലും ജാമ്യം കിട്ടിയതിനെ തുടര്‍ന്നു ലാലു ജയില്‍മോചിതനാണിപ്പോള്‍.