പണവും സ്വര്‍ണവുമായി മുങ്ങിയത് ഒരു ദിവസം നവവധുവിനൊപ്പം കഴിഞ്ഞ ശേഷം: പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത് ആദ്യ ഭാര്യയുടെ വീട്ടില്‍ നിന്ന്: ആദ്യ വിവാഹം സ്വന്തം വീട്ടുകാര്‍ അറിഞ്ഞില്ലെന്ന്: വിവാഹ വീരന്‍ അസറുദ്ദീന്‍ അറസ്റ്റിലാകുമ്പോള്‍

0 second read
0
0

അടൂര്‍: ആദ്യരാത്രി വധൂഗൃഹത്തില്‍ ചെലവഴിച്ച ശേഷം ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ നവവരനെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലിരുന്ന പുയ്യാപ്ലയെ സ്വന്തം സഹോദരന്‍ അടക്കമുള്ളവര്‍ കയറി പഞ്ഞിക്കിട്ടു. കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ്(30) ആണ് അറസ്റ്റിലായത്. ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലേക്ക് പോയ അസറുദ്ദീനെ പൊലീസ് തന്ത്രപൂര്‍വം അടൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായരുന്നു. പഴകുളം സ്വദേശിയായ നവവധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.

ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്,എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വധുവും വരനും വധുവിന്റെ വീട്ടിലെത്തി. അന്ന് രാത്രി ഭാര്യയ്ക്കൊപ്പം ചെലവഴിച്ച അസര്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് വധൂഗൃഹത്തില്‍ നിന്നും ബൊലീറോ ജീപ്പില്‍ മുങ്ങിയത്. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യം എടുത്തു.

താന്‍ ആശുപത്രിയിലേക്ക് പോവുകയാണെന്ന് അറിയിച്ചു. പിന്നീട് വിളിച്ച ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി..

വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു പോലീസ് അന്വേഷണത്തില്‍ അസറുദ്ദീന്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസിലായി. ഹൈന്ദവ സമുദായത്തില്‍പ്പെട്ടയാളാണ് ആദ്യ ഭാര്യ. പ്രതിയുടെ സാന്നിധ്യം ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസ്സിലാക്കിയ പോലീസ് പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് അസറുദ്ദീന്‍ വിവാഹം കഴിച്ച വിവരം അറിഞ്ഞു കൂടായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ നാലംഗ സംഘം ഇവിടെ വച്ച് മര്‍ദിച്ചു. അസറുദ്ദീന്റെ സ്വന്തം സഹോദരനാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തഒ.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി.ഡി, എസ്.ഐ വിമല്‍ രംഗനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ്,അമല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…