ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം: ദിലിപിന്റെ ശബ്ദരേഖ പുറത്ത്: ഓര്‍മ വരുന്നത് അക്കരെയക്കരെയക്കരെ സിനിമയിലെ കൈവെട്ട്, കഴുത്തുവെട്ട് സീന്‍

1 second read
0
0

കൊച്ചി: നാടോടിക്കാറ്റ് എന്ന എക്കാലത്തെയും ഹിറ്റ് സിനിമയുടെ മൂന്നാംഭാഗം അക്കരെയക്കരെയക്കരെ ചിത്രീകരിച്ചത് അമേരിക്കയിലായിരുന്നു. യഥാര്‍ഥ കുറ്റവാളിക്ക് പകരം എംബസി ഉദ്യോഗസ്ഥനെ പിന്തുടരുന്ന ദാസനും വിജയനും അദ്ദേഹത്തിന്റെ വീടിന് പിന്നില്‍ പതുങ്ങി നില്‍ക്കുമ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നു. വെട്ട്, കൈവെട്ട്, കഴുത്തുവെട്ട്. ഭാര്യയെ തുന്നല്‍ പഠിപ്പിക്കുന്ന എംബസി ഉദ്യോഗസ്ഥന്‍ ക്രൂരമായ കൊലപാതകം നടത്തുകയാണെന്ന് സിഐഡികള്‍ കരുതുകയാണ്.

ഈ കാര്യം ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം വന്നു വന്ന് ദിലിപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചുള്ള കേസ് മേല്‍പറഞ്ഞ പ്രിയദര്‍ശന്‍ സിനിമ പോലെ മുട്ടന്‍ കോമഡി ആയി മാറിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ സിനിമയില്‍ നെടുമുടി വേണു കഴുത്തും കൈയും വെട്ടാന്‍ പറയുന്നതു പോലെ ഉള്ള ഡയലോഗുകളാണ് പൊലീസ് കോടതിക്ക് മുന്‍പാകെ കൊണ്ടു വന്നിരിക്കുന്ന തെളിവുകള്‍.

നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തിലെ വധഗൂഢാലോചനാക്കേസില്‍ നിര്‍ണായകമായ ദീലീപിന്റെ ശബ്ദരേഖ എന്ന പേരില്‍ പുറത്തു വന്നിരിക്കുന്ന ഓഡിയോയാണ് കോമഡിയായിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് നിര്‍ദേശം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തായത്. ‘ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്ബോള്‍ ഗ്രൂപ്പിലിട്ട് തട്ടണം’ എന്ന് ശബ്ദരേഖയില്‍ ദിലീപ് പറയുന്നുണ്ട്. ഒരുവര്‍ഷത്തേക്ക് ഒരു രേഖയും ഉണ്ടാക്കരുതെന്നും ഫോണ്‍ ഉപയോഗിക്കരുതെന്നും പറയുന്നു. ദിലീപിന്റെ ശബ്ദത്തില്‍ തന്നെയാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുള്ളത്. ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എങ്ങനെ കൃത്യം ചെയ്യണം. തെളിവ് നശിപ്പിക്കാന്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നെല്ലാം ശബ്ദരേഖയില്‍ പറയുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കോടതിയുടെ മുന്‍പിലിരിക്കുന്ന കേസായതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാപവാക്കാണെന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞൊഴിഞ്ഞിരുന്നത്. അതല്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്. കോടതി തടഞ്ഞാല്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചര്‍ച്ച. കൂട്ടത്തില്‍ ദിലീപിന് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരില്‍ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പില്‍ കണ്ടപ്പോള്‍ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതില്‍ പറയുന്നുണ്ട്. അതും ഒരു ഭീഷണിയാണ്.’-ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, ബാലചന്ദ്രന്‍ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഢിപ്പിച്ചു എന്നാണ് സ്ത്രീ കൊച്ചിയില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…