കാഞ്ഞിരപ്പള്ളി: സ്ത്രീ പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പ്രതിയെ ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പൊക്കി. വെള്ളാവൂര്‍ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനില്‍ വീട്ടില്‍ ഹരീഷ് ബാബു (27) വിനെയാണ് ചുങ്കത്തുള്ള ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.
മണിമല പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ചാമംപതാല്‍ മാരാംകുന്ന് ഭാഗത്ത് നടന്ന മോഷണം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതി് പോക്സോ എന്നിങ്ങനെ ഇയാള്‍ക്കെതിരേ കേസുണ്ടായിരുന്നു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ പിടിച്ചുപറി കേസിലും മുണ്ടക്കയം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ മോഷണക്കേസ്സിലും മണിമല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കഞ്ചാവ് കേസ്സിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ കേസിലെല്ലാം കൂടി അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡിലായിരുന്നു. പിന്നീട് ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയി. കോടതി പല തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാളെ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്ക് വേണ്ടി പല സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തി. പക്ഷേ, കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോട്ടയം ചുങ്കം ഭാഗത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്‍.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിമല പോലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍.ബിയുടെ നേതൃത്ത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ബോബി വര്‍ഗീസ്, പ്രദീപ് പി.എന്‍, അസ്സി:സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീവുദീന്‍ പി.കെ, പ്രദീപ്കുമാര്‍ സി.വി,വിവേക് ചന്ദ്രന്,സിജികുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഒളിവില്‍കഴിഞ്ഞ വീട് വളയുകയും രക്ഷപെട്ട് ഓടിയ ഇയാളെ അതിസാഹസികമായി പിന്തുടര്ന്ന് കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.