പത്തനംതിട്ട : റാന്നി പഴവങ്ങാടി കരികുളത്ത് വീട്ടിലെ അലമാരയില്‍ നിന്നും സ്വര്‍ണമാലയും ചെയിനും മോഷണം പോയ കേസില്‍ യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി പഴവങ്ങാടി കരികുളം മോതിരവയല്‍ സിന്ധുഭവനം വീട്ടില്‍ എസ്.എസ്. ശ്രീജിത്ത് (27) ആണ് പിടിയിലായത്. കഴിഞ്ഞ 17 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 മണിക്കുമിടയില്‍ മോതിരവയലിലുള്ള ബന്ധുവായ ദിവ്യയുടെ കാലായില്‍ വീട്ടില്‍ ആരുമില്ലാത്ത സമയം കയറി മുറിക്കുള്ളിലെ അലമാരയുടെ വലിപ്പില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്.
ഒരു പവന്‍ തൂക്കം വരുന്ന മാലയും ആറു ഗ്രാം തൂക്കമുള്ള ചെയിനും ഉള്‍പ്പെടെ 70000 രൂപയുടെ സ്വര്‍ണമുതലുകളാണ്‌േേ ാഷ്ടിച്ചത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് പിറ്റേന്ന് രാത്രിയോടെ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഈ വീടുമായി സഹകരിച്ചിരുന്ന പ്രതി സംഭവദിവസം ഈഭാഗത്ത് ഉണ്ടായിരുന്നതായുള്ള അയല്‍വാസിയുടെ മൊഴിയാണ് നിര്‍ണായകമായത്. വീടിന്റെ താക്കോല്‍ സൂക്ഷിക്കുന്ന ഇടം വരെ അറിയത്തക്കവിധം അടുപ്പമുണ്ടായിരുന്നു ഇയാള്‍ക്ക് വീടുമായി. തുടര്‍ന്ന് അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കുകയും വിശദമായി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
ആദ്യമൊന്നും സമ്മതിക്കാതിരുന്ന പ്രതി വിശദമായ ചോദ്യം ചെയ്യലില്‍ മോഷണം സമ്മതിക്കുകയായിരുന്നു. പിന്നീട് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ റാന്നിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. ഇന്നലെരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി..കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം അര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ മാരായ സായി സേനന്‍, അനില്‍ എസ് കെ, എ എസ് ഐ രാജേഷ്, എസ് സി പി ഓ ബിജു, സി പി ഓ മാരായ ഷിന്റോ, അജാസ് എന്നിവരുമുണ്ടായിരുന്നു.