ഡിവൈഎഫ്‌ഐ നേതാവിന്റെ സഹോദരിയെ കടന്നു പിടിച്ച് അപമാനിച്ചു: സിപിഎം പഞ്ചായത്തംഗത്തിന്റെ മകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

0 second read
0
0

ഇരവിപേരൂര്‍: വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ ഇരവിപേരൂരിലെ സിപിഎം ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകന്‍ അറസ്റ്റില്‍.

പഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ കണ്ണങ്കരമോടി ജയശ്രീയുടെ മകന്‍ അശ്വി(18)നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരവിപേരൂരിലെ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാനായി ബസ് കാത്തു നിന്നിരുന്ന വിദ്യാര്‍ഥിനിയെ അശ്വിന്‍ കടന്നു പിടിക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അശ്വിന്‍ ബൈക്കില്‍ രക്ഷപെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരിയാണ് പരാതിക്കാരി. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…