പത്തനംതിട്ട: കൂടലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികനെ കോടതി റിമാന്‍ഡ് ചെയ്തു. കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ വൈദികന്‍ കൊടുമണ്‍ ഐക്കാട് വടക്ക് കൃപാലയം വീട്ടില്‍ പോണ്‍സണ്‍ ജോണിനെ(പീറ്റര്‍35)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അടൂര്‍-കടമ്പനാട് മെത്രാസനത്തലലെ വൈദിക ശുശ്രൂഷകളിലും എല്ലാ ചുമതലകളില്‍ നിന്നും മാറ്റി ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കല്‍പ്പന പുറപ്പെടുവിച്ചു.
പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാര്‍ഥനയുടെയും കൗണ്‍സിലിങിന്റെയും മറവിലായിരുന്നു. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലാണ് പീഡനം നടന്നത്. ആദ്യദിവസം തൊട്ടുതലോടി നോക്കി കുഴപ്പമില്ലെന്ന് കണ്ട വൈദികന്‍ പിറ്റേന്ന് ലൈംഗികാതിക്രമത്തിന് തുനിയുകയായിരുന്നു.
പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത മകനും മകള്‍ക്കും കൗണ്‍സിലിങ് നടത്തുന്നതിനും പ്രാര്‍ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് ഫാ. പോണ്‍സണ്‍ ജോണിനെ വിളിച്ചു വരുത്തിയത്. ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്‌കൂളിലെ അധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍ക്ക് ഫാ. പോണ്ട്സണ്‍ കൗണ്‍സിലിങ് നല്‍കുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആണ്‍കുട്ടിയെ ഉപദേശിക്കുകയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്പ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് കൈക്രിയ കാണിക്കുകയായിരുന്നു.
മാര്‍ച്ച് 12,13 തീയതികളില്‍ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാര്‍ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളില്‍ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.
വനിതാ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയനുസരിച്ച് ഇന്നലെ പോലീസ് ഇന്‍സ്പെക്ടര്‍ എ ആര്‍ ലീലാമ്മ കുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ കജട ന്റെ നിര്‍ദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കൊടുമണിലെ വീട്ടില്‍ നിന്നും ഇന്ന് വെളുപ്പിന് വനിതാ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേല്‍നോട്ടതിലായിരുന്നു തുടര്‍ നടപടികള്‍ കൈക്കൊണ്ടത്. കൂടല്‍ എസ് ഐ ദിജേഷ് കെ, എ എസ് ഐ അനില്‍ കുമാര്‍, സി പി ഒ സുമേഷ് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥരായ ശ്രീലാല്‍, ഷഫീക്, വിജേഷ്, വനിതാ പോലീസ് സ്റ്റേഷനിലെ ഹസീന, ബിജു, കൃഷ്ണകുമാരി, അല്‍ഫിയ, ശ്രീജ, മായാകുമാരി, റജീന, രശ്മി, ഷൈലജ തുടങ്ങിയവരും ഉണ്ടായിരുന്നു.