ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102 വയസ്സുകാരനായ മുന്‍ പ്രധാനാധ്യാപകനു 15 വര്‍ഷം തടവ് വിധിച്ചു. 10 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെയാണിത്. പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപ നല്‍കണം. 5000 രൂപ പിഴയും ചുമത്തി. സര്‍ക്കാര്‍ സ്കൂളില്‍ നിന്നു വിരമിച്ച കെ.പരശുരാമനാണു പ്രതി. ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോള്‍ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം.