15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

0 second read
0
0

രാജഗിരി: ഇടുക്കി പൂപ്പാറയില്‍ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. സാമുവല്‍, അരവിന്ദ് എന്നിവരും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്. ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് ആണ്‍സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയിലത്തോട്ടത്തില്‍വെച്ച് ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. ആ സമയത്ത് സ്ഥലത്തെത്തിയ ആറുപേര്‍ ആണ്‍സുഹൃത്തിനെ അടിച്ചോടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചഴിച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വെച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്‍.കറുപ്പ് സാമി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ഇതേ തോട്ടത്തിലെ ജോലിക്കാരനാണ് പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…