പത്തനംതിട്ട: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തരീതിയില്‍ നടന്ന അരുംകൊലകള്‍. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ട കൊടുംക്രൂരത. കൊച്ചി നഗരത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ കൊച്ചി പോലീസ് അരയും തലയും മുറുക്കി അന്വേഷണം നടത്തിയപ്പോള്‍ തെളിഞ്ഞത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങള്‍. പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്കിയ കേസില്‍ പോലീസിന്റെ പിടിയിലായത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. പാരമ്പര്യ …