പത്തനംതിട്ട: ഉടമ വിദേശത്തായിരുന്ന തക്കം നോക്കി പണയ ഉരുപ്പടികള്‍ മറ്റൊരു ബാങ്കില്‍ പണയം വച്ച് 45.50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു ജീവനക്കാരികള്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കല്‍ പുതുപ്പറമ്പില്‍ രമ്യ (32), ജീവനക്കാരിയായ സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ടി.ബി. ഭുവനമോള്‍ (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്. രമ്യ നേരത്തേ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഭുവനമോളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേട് നടന്നത്. റോയി കുറെക്കാലം വിദേശത്തായിരുന്നു. ഈസമയത്താണ് ജീവനക്കാര്‍ …