പത്തനംതിട്ട: ഉറക്ക മരുന്ന് കഴിച്ച് കിടക്കുമ്പോള്‍ മദ്യപിച്ചെത്തി കടന്നു പിടിച്ചതിനാണ് താന്‍ കൈയില്‍ കിട്ടിയ കമ്പി വടി കൊണ്ട് ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊന്നതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന് പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി(43) യെയാണ് കൂടല്‍ എസ്എച്ച്ഓ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. …