പത്തനംതിട്ട: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ കോടതി മുഖേനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലില്‍ ആറു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹരിയാന ഭീവണ്ടി ഹുഡാ സെക്ടര്‍ 13, ഹൗസ് നമ്പര്‍ 588 ല്‍ താമസിക്കുന്ന കുല്‍ദീപിന്റെ മകന് അഖിലിനെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ പത്തനംതിട്ട പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ഇയാള്‍ക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് …