പന്തളം: ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന് രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍. ആസൂത്രിതമായി എഴുപത്തിയാറുകാരനെ കുടുക്കിയ സംഘം വിളിച്ചു കൊണ്ടു പോയി ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ നേരിട്ടു കൈപ്പറ്റുകയും അരലക്ഷം ഒന്നാം പ്രതി സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അടൂര്‍,ചേന്നമ്പള്ളി കൂമ്പുപുഴ എസ്ബി.വില്ലായില്‍ ഷിബി വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കുട്ടുവാളക്കുഴില്‍ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട്, കുന്നത്തൂക്കര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന് (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂര്‍ക്കോണം …